ആശങ്കയുടെ മണിക്കൂറുകൾ, കേബിൾ കാറിൽ കുടുങ്ങിയവരെ ഒടുവിൽ രക്ഷപ്പെടുത്തി!

Published : Jun 20, 2022, 06:30 PM IST
ആശങ്കയുടെ മണിക്കൂറുകൾ, കേബിൾ കാറിൽ കുടുങ്ങിയവരെ ഒടുവിൽ രക്ഷപ്പെടുത്തി!

Synopsis

11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടായിരുന്നു. 

ദില്ലി: ഹിമാചൽപ്രദേശിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മൂന്ന് മണിക്കൂറുകൾ തുട‍ർച്ചയായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടായിരുന്നു. 

ടിംബർ ട്രയൽ ഓപ്പറേറ്റർമാരുടെ സാങ്കേതിക സംഘത്തെ വിന്യസിക്കുകയും പോലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ ഒന്നൊന്നായി താഴെയുള്ള കുന്നിലേക്ക് ഹാർനെസ് ഉപയോഗിച്ച് ഇറക്കുകയായിരുന്നു. ദുരന്ത പ്രതികരണ സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു. 

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. എൻഡിആർഎഫിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംഘങ്ങൾ സ്ഥലത്തുണ്ടെന്നും എല്ലാ യാത്രക്കാരെയും രക്ഷിക്കുമെന്നും താക്കൂർ ട്വീറ്റ് ചെയ്തിരുന്നു.

പർവാനോയിലെ പ്രശസ്തമായ ടിംബർ ട്രയൽ സ്വകാര്യ റിസോർട്ടിന്റെ സവിശേഷതയാണ് കേബിൾ കാർ. 1992 ഒക്ടോബറിൽ സമാനമായി 11 യാത്രക്കാർ ഇതേ റോപ്പ്‌വേയിൽ കുടുങ്ങിയിരുന്നു. ഇവരെ പിന്നീട് ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. അതേസമയം ഏപ്രിലിൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാ‍ർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചിരുന്നു.  40 മണിക്കൂറിലധികമാണ് ആളുകൾ കേബിൾ കാറുകളിൽ കുടുങ്ങിയത്.

Read Also: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം, രണ്ട് പേർ മരിച്ചു, 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നു

Read Also: ഹെലികോപ്ടറിൽ നിന്ന് പിടിവിട്ട് തഴേക്ക്; കേബിൾ കാര്‍ അപകടത്തിൽ മരണം മൂന്നായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല