
ദില്ലി: കേന്ദ്ര തൊഴിൽ മന്ത്രിയുമായി സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടെന്നും നേരത്തെ പ്രഖ്യാപിച്ച അഖിലേന്ത്യാ സമരത്തില്‍ മാറ്റമില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരെ ജനുവരി എട്ടിനാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
വേതന വർദ്ധനവ് ഉൾപ്പടെ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ പത്ത് ട്രേഡ് യൂണിയൻ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയവയാണ് പണിമുടക്കുന്ന പ്രധാന സംഘടനകൾ.
മിനിമം വേതനം, സാർവത്രികമായ സാമൂഹ്യസുരക്ഷ, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം. 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ ഉപേക്ഷിച്ച് തൊഴിലുടമകൾക്ക് അനുകൂലമായി നാല് തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമായും ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam