
ഭോപ്പാൽ : മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു. സിങ്പ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ബിലാസ്പൂർ - കട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മധ്യപ്രദേശ് ട്രെയിൻ അപകടത്തെ തുടർന്ന് 10 ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയാണ്.
Read More : തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ അപകടം: ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam