'ബിജെപിയിലേക്ക് തിരിച്ചുപോകണം'; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

Published : Apr 19, 2023, 09:36 AM ISTUpdated : Apr 19, 2023, 09:37 AM IST
'ബിജെപിയിലേക്ക് തിരിച്ചുപോകണം'; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

Synopsis

ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോ‌യ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു.

ദില്ലി: ബിജെപിയിലേക്ക് തിരികെ പോകണം എന്നാ​ഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂൽ കോൺ​ഗ്രസ് നേതാവ് മുകുൾ റോയ്. കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അ​ദ്ദേഹത്തെ ദില്ലി വിമാനത്താവളത്തിൽ കണ്ടെത്തി. തുടർന്നാണ് ബിജെപിയിലേക്ക്  തിരികെ പോകണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നിൽക്കണം. പാർട്ടി ഇവിടെ (ദില്ലി) തങ്ങാനുള്ള സൗകര്യമൊരുക്കി. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആ​ഗ്രഹമുണ്ട്- മുകുൾ റോയ് ബം​ഗാളി ടിവി ചാനലിനോ‌ട് പറഞ്ഞു.

ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോ‌യ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കുറച്ചുകാലമായി സുഖമില്ലായിരുന്നു, അതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഇപ്പോൾ സുഖമായിരിക്കുന്നു, വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റോയ് പറഞ്ഞു. ഇപ്പോൾ തൃണമൂൽ കോൺ​ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച വൈകുന്നേരത്തോടെ തന്റെ പിതാവിനെ കണ്ടെത്താനായില്ലെന്ന് മകൻ സുഭ്രാങ്ഷു പിടിഐയോട് പറഞ്ഞിരുന്നു. പിതാവിന് മറവി രോ​ഗവും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും മകൻ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകൻ അഭ്യർഥിച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു. മുകുൾ റോയ്, ബിജെപി, തൃണമൂൽ, ബം​ഗാൾ, അതേസമയം, മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമെന്നും ബിജെപി പ്രതികരിച്ചു. 

Read More...കാണാനില്ലെന്ന് മകൻ, കുടുംബപ്രശ്നമാകാമെന്ന് പൊലീസ്; അഭ്യൂഹങ്ങൾക്കിടെ മുകുൾ റോയി ദില്ലിയിൽ? അവ്യക്തത തുടരുന്നു

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ