ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിൻ വിവരങ്ങളറിയാം 

Published : Jun 03, 2023, 09:18 AM ISTUpdated : Jun 03, 2023, 09:48 AM IST
ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിൻ വിവരങ്ങളറിയാം 

Synopsis

ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ് റദ്ദാക്കി.  

ഭുവനേശ്വർ : ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ് റദ്ദാക്കി. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു. കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം...

 

 


 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന