ത്രികോണ പ്രണയം, കളിക്കൂട്ടുക്കാരിക്കു വേണ്ടിയുള്ള തർക്കം ദുരന്തത്തിൽ കലാശിച്ചു, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി

Published : Sep 22, 2024, 03:49 PM ISTUpdated : Sep 22, 2024, 03:50 PM IST
ത്രികോണ പ്രണയം, കളിക്കൂട്ടുക്കാരിക്കു വേണ്ടിയുള്ള തർക്കം ദുരന്തത്തിൽ കലാശിച്ചു, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി

Synopsis

ദിവേഷും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി വരുണുമായി മെസേജിലൂടെ ബന്ധം പുലർത്തിയിരുന്നു.

ഫോട്ടോ: കൊല്ലപ്പെട്ട വരുൺ

ബെം​ഗളൂരു: പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തി കൊലപ്പെടുത്തി. ശനിയാഴ്ചയാണ് രാവിലെ ബെം​ഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം. ഉഡുപ്പി സ്വദേശി വരുൺ കൊടിയനാണ് (24) കൊല്ലപ്പെട്ടത്. പ്രതിയായ ഇയാളുടെ സുഹൃത്ത് ദിവേഷ് (25) അറസ്റ്റിലായി. വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ വാടക വീട്ടിലായിരുന്നു താമസം.

പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി ചെയ്യുകയാണ്. ദിവേഷും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി വരുണുമായി മെസേജിലൂടെ ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി രണ്ട് സുഹൃത്തുക്കളും പലപ്പോഴും വഴക്കിട്ടിരുന്നു. ശനിയാഴ്ച രാവിലെ, ദിവേഷ് വരുണിൻ്റെ തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഞ്ജയ്‌നഗർ പൊലീസ് അന്വേഷണം തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി