തെരഞ്ഞെടുപ്പ് ഫലത്തിൽ തൃണമൂൽ സുപ്രീം കോടതിയിൽ, 90 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയത് ഫലത്തെ ബാധിച്ചെന്ന് തൃണമൂൽ, വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : May 12, 2026, 02:43 AM IST
mamata banerjee

Synopsis

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ 90.8 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 31 സീറ്റുകളിലെ തോൽവിക്ക് കാരണമായെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ മണ്ഡലങ്ങളിൽ പോലും തൃണമൂലാണ് വിജയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.  

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മുൻപ് തൃണമൂൽ വിജയിച്ചിരുന്ന 31 സീറ്റുകളിൽ ഇത്തവണത്തെ തോൽവിക്ക് കാരണം ഈ വോട്ടർമാരുടെ കുറവാണെന്ന് പാർട്ടി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയിൽ വാദിച്ചു. 31 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി 862 വോട്ടിന് പരാജയപ്പെട്ടപ്പോൾ അവിടെ 5,000-ത്തിലധികം പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ഒഴിവാക്കലിനെതിരെ നൽകിയ 35 ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ ഇരിക്കുകയാണ്. തൃണമൂലും ബിജെപിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണെന്നിരിക്കെ, ഈ അപേക്ഷകൾ ഫലത്തെ മാറ്റിമറിക്കാൻ പോന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലെ വേഗതയിൽ ഈ അപേക്ഷകൾ തീർപ്പാക്കാൻ നാല് വർഷമെടുക്കുമെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. എന്നാൽ തൃണമൂലിന്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടർമാരെ ഏറ്റവും കൂടുതൽ ഒഴിവാക്കിയ മാൾഡ, മുർഷിദാബാദ് മേഖലകളിലെ മണ്ഡലങ്ങളിൽ പോലും തൃണമൂലാണ് വിജയിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സുജാപൂർ (1.50 ലക്ഷം ഒഴിവാക്കൽ), രഘുനാഥ്ഗഞ്ച് (1.30 ലക്ഷം) തുടങ്ങി ഏറ്റവും കൂടുതൽ പേർ പട്ടികയ്ക്ക് പുറത്തായ അഞ്ച് മണ്ഡലങ്ങളിലും തൃണമൂൽ തന്നെയാണ് ജയിച്ചതെന്ന് ഇസി കോടതിയെ അറിയിച്ചു.

ബംഗാളിലെ 294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. വോട്ടർ പട്ടിക പുതുക്കലും 'അനധികൃത കുടിയേറ്റം' എന്ന വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ ചർച്ചയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ, ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടന്നത് 11 മണിക്കൂറിൽ, ഐടി പ്രൊഫഷണലുകളുടെ അപൂർവ്വ നേട്ടം
പ്രണയവിവാഹത്തിന് പ്രതികാരം, യുവതിയുമായി ഒളിച്ചോടിയ യുവാവിന്റെ സഹോദരനെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിച്ചു, 3 പേർ പിടിയിൽ