
ദില്ലി: പാർലമെന്റിൽ ചർച്ചകളില്ലാതെ അതിവേഗത്തിൽ ബില്ലുകൾ പാസാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായ തൃണമൂൽ കോൺഗ്രസ്. പാർലമെന്റിന്റെ വിശുദ്ധത കളങ്കപ്പെടുത്തുന്നുവെന്നും സാലഡ് ഉണ്ടാക്കുന്ന പോലെയാണ് നിയമം പാസാക്കുന്നതെന്നും തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു.
പത്തോളം ബില്ലുകൾ ഏകദേശം ഏഴ് മിനുറ്റുകൾ വീതം മാത്രമെടുത്താണ് പാസാക്കിയത്. ആദ്യ പത്ത് ദിവസങ്ങളിൽ 12 ബില്ലുകൾ അതിവേഗം പാസാക്കി. ഓരോ ബില്ലും ശരാശരി ഏഴ് മിനുട്ടുകൾ മാത്രമെടുത്ത് പൂർത്തിയാക്കി. ഇത് ബില്ല് പാസാക്കലാണോ അതോ ചപ്റി ചാറ്റ്( സാലഡ്) നിർമിക്കുന്നതാണോ എന്നായിരുന്നു ഡെറികിന്റെ ട്വീറ്റ്.
പാർലമെന്റിൽ ഇരു സഭകളിലുമായി പാസാക്കിയ ബില്ലുകളുടെ വിവരങ്ങൾ സഹിതമാണ് ഡെറിക്കിന്റെ ട്വീറ്റ്. ഇതിലെ വിവരങ്ങൾ പ്രകാരം അവതരിപ്പിച്ച് മിനിട്ടുകൾക്കം ബില്ല് പാസാക്കിയാതായി കാണാം. നാളികേര വികസന ബോർഡ് ബില്ല് പാസാക്കാൻ ഒരു മിനിട്ട് സമയമാണ് എടുത്തതെന്നും ഈ കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ സമയമെടുത്തത് എയർപ്പോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്ല് പാസാക്കാനായിരുന്നു. 14 മിനിട്ട്.
നേരത്തെ മുത്തലാഖ് ബിൽ അവതരിപ്പിച്ചപ്പോഴും ഡെറിക് ഒബ്രിയൻ വിമർശനം ഉന്നയിച്ചിരുന്നു. അന്നത്തെ തിടുക്കത്തെ പരിസഹിച്ച്, പിസ വിതരണം ചെയ്യുകയാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. 2019-ൽ മുത്തലാഖ് ബിൽ പാസാക്കിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam