തൃണമൂൽ വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നഷ്ടമായി, നിയമനം റദ്ദാക്കി ഹൈക്കോടതി

Published : Nov 27, 2026, 05:31 PM IST
ritabrata banerjee

Synopsis

ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിം​ഗിൾ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിർദേശിച്ചു. ഇതിനായി പത്തുദിവസത്തെ സമയവും സ്പീക്കർക്ക് അനുവദിച്ചു.

കൊൽക്കത്ത: തൃണമൂൽ വിമതൻ ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിം​ഗിൾ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിർദേശിച്ചു. ഇതിനായി പത്തുദിവസത്തെ സമയവും സ്പീക്കർക്ക് അനുവദിച്ചു.

കൽക്കട്ട ഹൈക്കോടതിയുടെ വിധി തൃണമൂൽ വിമതർക്ക് കനത്ത തിരിച്ചടിയായി. ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയാണ് തൃണമൂലിൽ ഭിന്നത രൂക്ഷമായത്. മുതിർന്ന എംഎൽഎയായ സോവൻദേബ് ചാത്തോപധ്യായിയെയാണ് മമത ബാനർജി തൃണമൂലിൽനിന്ന് പ്രതിപക്ഷ നേതാവായി നാമനിർദേശം ചെയ്തത്. എന്നാൽ, വിമത എംഎൽഎമാർ ഋതബ്രതയെ പ്രതിപക്ഷ നേതാവാക്കാൻ സ്പീക്കറെ കണ്ട് അവകാശവാദമുന്നയിച്ചു. തുടർന്ന് സ്പീക്കർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

സ്പീക്കറുടെ തീരുമാനം ചോദ്യംചെയ്ത് തൃണമൂൽ എംഎൽഎയായ സോവൻദേബാണ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കൽക്കട്ട ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തൃണമൂൽ എംഎൽഎയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഇതോടെ എംഎൽഎ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹർജി പരി​ഗണിച്ച ഡിവിഷൻ ബെഞ്ച് ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതാവായി തുടരാൻ രണ്ടുമാസത്തെ താത്കാലിക അനുമതി നൽകി. ഇതിനുള്ളിൽ ഹർജി തീർപ്പാക്കണമെന്നും സിം​ഗിൾ ബെഞ്ചിന് നിർദേശം നൽകി. ഒക്ടോബർ 18-ന് ഈ കാലാവധി അവസാനിച്ചതോടെയാണ് സോവൻദേബ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം, തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്രസേനക്ക്; ഭരണസമിതി പുറത്ത്, റിസീവർ ഭരണം
ബില്ലുകൾ പാസാക്കാനുള്ള വോട്ടുകൾ ഉറപ്പെന്ന് പ്രധാനമന്ത്രി, മണ്ഡല പുനർനിർണയ, വനിതാ ബില്ലുകളിലെ ഭേദഗതികൾ അംഗീകരിച്ചു