അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചില്ല, പകരം മൂവര്‍ സംഘം ബൈക്ക് മോഷ്ടിച്ചു, പോകും വഴി അപകടം; ഒരാൾ കോമയിൽ

Published : Jan 16, 2025, 10:27 AM IST
അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചില്ല, പകരം മൂവര്‍ സംഘം ബൈക്ക് മോഷ്ടിച്ചു, പോകും വഴി അപകടം; ഒരാൾ കോമയിൽ

Synopsis

വികാസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നതും ബോധരഹിതനാകുന്നതും ബൈക്ക് മോഷ്ടിച്ച് മൂവർ സംഘം പോകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ദില്ലി : അപകടത്തിൽ പെട്ടയാളെ മരണത്തിന് വിട്ടു കൊടുത്ത് സംഭവ സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മൂവർ സംഘം അപകടത്തിൽപ്പെട്ടു. ജനുവരി 11 ന് പുലർച്ചെ മെഹ്‌റൗളി- ഗുഡ്ഗാവ് റോഡിൽ വച്ചാണ് സംഭവം. ഉദയ് കുമാർ, ടിങ്കു, പരംബീർ എന്നിവരാണ് അപകടത്തിൽപ്പെട്ട മൂവർ സംഘം.  അതേ സമയം ആദ്യം അപകടത്തിൽപ്പെട്ട വികാസ് മരിച്ചു. 

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ വികാസ് തന്റെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റോഡിൽ തെന്നി വീഴുകയായിരുന്നു. റോഡിൽ വീണ ഇയാൾ ബോധരഹിതനായി. അതേ സമയം ഇത് വഴി വന്ന പ്രതികൾ വികാസിനെ രക്ഷിക്കാൻ പോലും ശ്രമിക്കാതെ അയാളുടെ ബൈക്കുമെടുത്ത് സ്ഥലം വിട്ടു. എന്നാൽ ബൈക്കുമായി പോകുന്നതിനിടെ മെഹ്‌റൗളി-ബദർപൂർ റോഡിൽ വച്ച് ഇവർ അപകടത്തിൽ പോകുകയായിരുന്നു. മൂവരെയും എയിംസ് ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു.

വികാസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നതും ബോധരഹിതനാകുന്നതും ബൈക്ക് മോഷ്ടിച്ച് മൂവർ സംഘം പോകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മൂവരും ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാളായ കുമാർ കോമ സ്റ്റേജിൽ തുടരുകയാണ്. ടിങ്കുവിനും പരംബീറിനും നിസാര പരിക്കുകളുണ്ട്. 

335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും പിന്നെ കൊക്കെയ്നും; ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് മംഗളൂരു പൊലീസ്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ