
ദില്ലി: മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്സഭ കഴിഞ്ഞ വ്യാഴാഴ്ച ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്. എന്നാൽ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.
ഇതിനിടയിൽ വിവിധ തൊഴിൽ നിയമങ്ങൾ നാല് കോഡുകളായി ചുരുക്കാനുള്ള നീക്കവും ഇന്ന് ലോക്സഭയില്‍ ചർച്ച ചെയ്യും. കുറഞ്ഞ വേതനം, ബോണസ് തുടങ്ങിയവ നിശ്ചയിക്കുന്നതിന് നിർദ്ദേശമുള്ള വേതന കോഡ് ബിൽ ലോക്സഭയിൽ തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ അവതരിപ്പിക്കും.
Also Read: മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സായി, ഇനി കടമ്പ രാജ്യസഭ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam