
ദില്ലി: യൂത്ത് കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള ബി വി ശ്രീനിവാസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റാണ് ബി വി ശ്രീനിവാസ്. കോൺഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ മാസം ആദ്യവാരം പ്രസിഡന്‍റായ കേശവ് ചന്ദ്ര യാദവ് രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ശ്രീനിവാസിന്‍റെ നിയമനം. ശ്രീനിവാസിനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഏൽപിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റുമെന്ന് ബി വി ശ്രീനിവാസും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam