പ്രണയിച്ച് വിവാഹം കഴിച്ചു; മൂന്നുമാസത്തിന് ശേഷം മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഇറക്കി വിട്ടതായി പരാതി

Published : Aug 03, 2019, 09:04 PM ISTUpdated : Aug 03, 2019, 09:11 PM IST
പ്രണയിച്ച് വിവാഹം കഴിച്ചു; മൂന്നുമാസത്തിന് ശേഷം  മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഇറക്കി വിട്ടതായി പരാതി

Synopsis

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. 

ഭോപ്പാല്‍: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പൊലീസില്‍ പരാതി നല്‍കി യുവതി. മധ്യപ്രദേശിലെ സെന്‍ഡ്വയിലെ അസ്മ എന്ന പതിനെട്ടുകാരിയാണ് ഭര്‍ത്താവ് മഹിന്‍ മന്‍സൂരിക്കെതിരെ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. 

ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി മന്‍സൂരി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനൊപ്പം പോകുകയായിരുന്നു.

എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും പെട്ടന്നൊരു ദിവസം ഭര്‍ത്താവ്  മൊഴിചൊല്ലിയ ശേഷം വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു
നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി