
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ പരീക്ഷണ ദിനങ്ങൾക്കൊടുവിൽ രാജി വയ്ക്കേണ്ടി വന്ന മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് ആകസ്മികമായാണ്, മാധ്യമങ്ങളോട് വ്യക്തമാക്കിയ കുമാരസ്വാമി രണ്ട് തവണയും താന്‍ മുഖ്യമന്ത്രിയായത് ആകസ്മികമാണ് എന്ന് സൂചിപ്പിച്ചു.
രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി. ഞാന്‍ ഈ സ്ഥാനത്തിരുന്ന് പലകാര്യങ്ങള്‍ ചെയ്തു അതില്‍ ഞാന്‍ തൃപ്തനാണ്, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ല.
ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല. ഞാന്‍ എല്ലാം നന്നായാണ് ചെയ്തത്. ദൈവം അത് കാണുന്നുണ്ട്. എന്റെ കുടുംബത്തെയൊന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാന്‍ തളര്‍ന്നിരിക്കുയാണ്. എന്നെ സമാധനത്തില് ജീവിക്കാന്‍ അനുവദിക്കൂ- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
14മാസക്കാലം മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തിന്റെ വികസത്തിനാണ് താൻ പ്രധാന്യം നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാണ് ഇത്തവണ കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയേണ്ടി വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam