
ദില്ലി: ത്രിപുരയിലും നാഗാലാൻറിലും ബിജെപി സഖ്യത്തിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മേഘാലയിൽ എൻപിപിക്ക് മേൽക്കൈ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ സൂചന. അതേസമയം ടൈംസ് ന്യൂ ഇടിജി എക്സിറ്റ്പോൾ ഫലത്തിൽ ത്രിപുരയിൽ ആർക്കും ഭൂരിപക്ഷമില്ലെന്നാണ് പ്രവചനം.
മുൻകാലങ്ങളിൽ എക്സിറ്റ് പോൾ ഏറ്റവും കൂടുതൽ വിജയകരമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ത്രിപുരയിൽ എൻഡിഎക്ക് 36 മുതൽ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഎം കോൺഗ്രസ് സഖ്യത്തിന് 6 മുതൽ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഎം 21 സീറ്റ് വരെയും നേടുമെന്നും പ്രവചിക്കുന്നുണ്ട്. എന്നാൽ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ടൈംസ് നൗ - ഇറ്റിജി പുറത്ത് വിട്ട എക്സി്റ്റ് പോൾ വ്യക്തമാക്കുന്നത്. 27 സീറ്റ് വരെ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സിപിഎം സഖ്യത്തിന് 18 മുതൽ 24 സീറ്റ് വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. അതേസമയം മൂന്ന് പ്രവചനങ്ങളിലും പതിനാറ് സീറ്റ് വരെ പ്രത്യുദ് ദേബ് ബർമെൻറെ തിപ്ര മോത നേടുമെന്നാണ് പ്രവചനം.
നാഗാലാൻറിൽ ബിജെപി എൻഡിപിപി തരംഗമാണ് എല്ലാവരുടെയും കണക്കുകൂട്ടൽ. സഖ്യം 35 മുകളിൽ സീറ്റ് നേടുമെന്ന പറയുന്ന എക്സിറ്റ് പോൾ ഫലം പരമാവധി 49 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. കോൺഗ്രസിന് മൂന്ന് സീറ്റിൽ കൂടുതൽ ആരും പ്രവചിക്കുന്നില്ല. എൻപിഎഫിന് എട്ട് സീറ്റ് വരെയാണ് പരാമാവധി നേട്ടമായി കണക്ക് കൂട്ടുന്നത്.
മേഘാലയിൽ എൻപിപിക്ക് മൈൽക്കൈ പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. പതിവ് പോലെ സർക്കാർ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ലെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. എൻപിപി 18 ന് മുകളിൽ സീറ്റ് നേടുമെന്ന് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിയുന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ആക്സിസ് മൈ ഇന്ത്യ 12 സീറ്റ് വരെയാണ് കോൺഗ്രസ് നേടുമെന്ന് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത് ശതമാനം വോട്ട് നേടിയ കോൺഗ്രസ് 21 സീറ്റ് നേടിയിരുന്നു. ടിഎംസി 9 സീറ്റ് വരെ നേടുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. എക്സിറ്റ്പോളുകൾ വന്ന സാഹചര്യത്തിൽ സംഘർഷം കണക്കിലെടുത്ത് ത്രിപുരയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്
എക്സിറ്റ് പോളുകളിൽ തിളങ്ങി ബിജെപി
ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകൾ ചുവടെ...
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ : ത്രിപുര: ബിജെപി +36-45 സിപിഎം +6-11 തിപ്രമോത 9-16
സീ ന്യൂസ് - മെട്രിസ് ത്രിപുര : ബിജെപി +29-36 സിപിഎം +13-21 തിപ്രമോത 11-16
ടൈംസ് നൗ - ഇറ്റിജി ത്രിപുര : ബിജെപി +21-27 സിപിഎം +18-24 തിപ്രമോത 11-16
Also Read: ത്രിപുരയില്‍ വീണ്ടും ബിജെപി, സിപിഎം സഖ്യത്തിന്‍റെ വോട്ടുനില ഇങ്ങനെ; എക്സിറ്റ് പോള്‍ ഫലം
നാഗാലാന്‍റിലും ബിജെപി തന്നെ
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ (നാഗാലാൻഡ്): ബിജെപി +38-48 കോൺഗ്രസ് +1-2 എൻപിഎഫ് 3-8
ടൈംസ് നൗ - ഇറ്റിജി (നാഗാലാൻഡ്): ബിജെപി +39-49 കോൺഗ്രസ് +0 എൻപിഎഫ് 4-8
സീ ന്യൂസ് - മെട്രിസ് (നാഗാലാൻഡ്): ബിജെപി +35-43 കോൺഗ്രസ് +1-3 എൻപിഎഫ് 2-5
Also Read: നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യം; എക്സിറ്റ് പോൾ ഫലങ്ങള്‍ ഇങ്ങനെ
മേഘാലയയിൽ എൻപിപി വലിയ ഒറ്റക്കക്ഷിയാകും
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ (മേഘാലയ): എൻപിപി 18-24 ബിജെപി +4-8 കോൺഗ്രസ് +6-12
ടൈംസ് നൗ - ഇറ്റിജി (മേഘാലയ): എൻപിപി 18-26 ബിജെപി +3-6 കോൺഗ്രസ് +2-5
സീ ന്യൂസ് - മെട്രിസ് (മേഘാലയ): എൻപിപി 21-26 ബിജെപി +6-11 കോൺഗ്രസ് +3-6
Also Read: മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam