
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി തൃഷ കൃഷ്ണൻ. തൃഷയുടെ ജന്മദിനമാണ് ഇന്ന്. തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനം കൂടിയാണ് ഇന്ന്. നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. തൃഷയുമായി വിജയിയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ആരോപണങ്ങള്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് ഉൾപ്പെടെ ഈ ദിവസം നിർണായകമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയുടെ വ്യക്തിജീവിതവും വളരെയധികം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉൾപ്പെടെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ നടി തൃഷയ്ക്ക് നേരെയും ഉയർന്നിരുന്നു. വിജയുടെ വിവാഹമോചന വാർത്തകൾ പുറത്തുവന്നതും തൃഷയും വിജയും ഒന്നിച്ച് പൊതുവേദിയിലെത്തിയതുമെല്ലാം തമിഴ്നാട് രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിജയ്‌ക്ക് മറ്റൊരു ഇൻഡസ്ട്രിയിലെ മറ്റൊരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നായിരുന്നു വിവാഹമോചന ഹർജിയിലെ പ്രധാന വാദം. ഇതോടെ ഈ നടി തൃഷ ആണെന്ന രീതിയിൽ ആരോപണങ്ങൾ ഉയരുകയും വൻ സൈബറാക്രമണങ്ങൾ തൃഷക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.
വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചിത്രം തൃഷ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ 2013 ലെ വിജയ് -തൃഷ ഹിറ്റ് ചിത്രമായ ഗില്ലിയിലെ അർജുനാർ വില്ല് ഗാനമായിരുന്നു പോസ്റ്റിനൊപ്പം ഉണ്ടായിരുന്നത്. മാത്രമല്ല, അതിന്റെ വിസിൽ ഭാഗമാണ് പോസ്റ്റിനൊപ്പം ചേർത്തതും. ടി.വി.കെയുടെ ചിഹ്നമാണ് വിസിൽ. ആ ഭാഗം തന്നെ തൃഷ ഉപയോഗിച്ചത് വിജയ് യെ പിന്തുണക്കുന്നു എന്നതിന്റെ സൂചനയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam