കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ ക‍ർഷക‍രുടെ മേൽ ട്രക്ക് പാഞ്ഞുകയറി, ദാരുണാന്ത്യം

By Web TeamFirst Published Oct 28, 2021, 10:14 AM IST
Highlights

അപകടത്തിന് പിന്നാലെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. 

ദില്ലി: തിക്രിയിൽ കർഷക സമരത്തിൽ (Farmers Protest) പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കർഷകർ (Farmers) ട്രക്ക് ഇടിച്ച് മരിച്ചു. ഹരിയാനയിലെ (Haryana) ബഹദൂർഘട്ടിലാണ് അപകടമുണ്ടായത്. രാവിലെ 6.30ഓടെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകട സമയത്ത് സ്ത്രീകൾ ഡിവൈഡറിൽ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

അപകടത്തിന് പിന്നാലെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ 11 മാസമായി തുടരുന്ന കർഷകരുടെ സമരം നടക്കുന്ന ദില്ലി ബോർഡറിന് സമീപത്തുവച്ചാണ് അപകടമുണ്ടായിരിക്കുന്നത്. നേരത്തേയും സമാന സംഭവങ്ങൾ ക‍ഷകസമരത്തിനിടെ ഉണ്ടായിരുന്നു. 

ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Read More: കർഷക സമരം തുടരുന്ന സിംഘുവിൽ സംഘർഷം; ബിജെപി അനൂകൂലികളാണ് പ്രശ്നമുണ്ടാക്കിയതെന്ന് കിസാൻ മോർച്ച

അതേസമയം കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ബിജെപി അനൂകൂല കർഷക സംഘടനയായ ഹിന്ദ് മസ്ദൂർ കിസാൻ സമിതി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. നിഹാങ്കുകൾ  കൊല്ലപെടുത്തിയ ലഖ്ബീർ സിങ്ങിന്റെ കുടുംബത്തിന്  നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. അതെ സമയം കാർഷിക നിയമങ്ങൾക്കെതിരെയുള്ള ദില്ലി അതിർത്തികളിലെ സമരം പന്ത്രണ്ടാം മാസത്തിലേക്ക് കടന്നു.

Read More: ബിജെപിയുമായി സഹകരിക്കാന്‍ ഉപാധി വെച്ച് അമരീന്ദർ സിംഗ്; കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരണം

ബി ജെ പി അനൂകൂല കർഷക സംഘടനയായ ഹിന്ദ് മസ്ദൂർ കിസാൻ സമിതിയുടെ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് കിസാൻ മോർച്ച ആരോപിച്ചു. നിഹാങ്കുകൾ  കൊല്ലപെടുത്തിയ ലഖ്ബീർ സിങ്ങിന്റെ കുടുംബത്തിന്  നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. 

Read More: ലഖിംപൂര്‍ ഖേരി: നാല് പേർ കൂടി അറസ്റ്റിൽ; ഉത്തരേന്ത്യയിൽ കര്‍ഷക സമരത്തിൽ സ്തംഭിച്ച് ട്രെയിൻ ഗതാഗതം

സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരികിലാണ് ലഖ്ബീർ സിങ്ങിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ലബീ‍ർ സിം​ഗിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. നിഹാങ്കുകൾ ഈ ലബീ‍ സിം​ഗിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

click me!