ആദ്യ ഇന്ത്യാ സന്ദർശനത്തിന് ട്രംപ്, വിപുലമായ കവറേജുമായി ഏഷ്യാനെറ്റ് ന്യൂസ്

Web Desk   | Asianet News
Published : Feb 24, 2020, 11:34 AM IST
ആദ്യ ഇന്ത്യാ സന്ദർശനത്തിന് ട്രംപ്, വിപുലമായ കവറേജുമായി ഏഷ്യാനെറ്റ് ന്യൂസ്

Synopsis

ആദ്യസന്ദർശനത്തിന് ട്രംപ് എത്തുമ്പോൾ, ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് യാത്ര. മോദിയുടെ സ്വന്തം അഹമ്മദാബാദിൽ പറന്നിറങ്ങുന്ന ട്രംപ് പിന്നീട് ആഗ്രയിൽ താജ് മഹൽ കാണാൻ പോകുന്നു. അതിന് ശേഷം ദില്ലിയിൽ കരാറുകൾ ഒപ്പുവയ്ക്കാനുള്ള യാത്ര. 

ദില്ലി: തന്‍റെ ആദ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുമ്പോൾ, സമഗ്രമായ കവറേജാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് ട്രംപിന്‍റെ യാത്ര. മോദിയുടെ സ്വന്തം അഹമ്മദാബാദിൽ പറന്നിറങ്ങുന്ന ട്രംപ് പിന്നീട് ആഗ്രയിൽ താജ് മഹൽ കാണാൻ പോകുന്നു. അതിന് ശേഷം ദില്ലിയിൽ കരാറുകൾ ഒപ്പുവയ്ക്കാനുള്ള യാത്ര. 

അഹമ്മദാബാദിൽ പറന്നിറങ്ങുന്ന ട്രംപ് റോഡ് ഷോയായി മൊട്ടേര സ്റ്റേഡിയത്തിലേക്കാണ് പോവുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ, ട്രംപും മോദിയും ജനസാഗരത്തെ അഭിസംബോധന ചെയ്യും. പോകുന്ന വഴി സബർമതി ആശ്രമത്തിലും ട്രംപ് സന്ദർശനം നടത്തും. ഇവിടെ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശവും ക്യാമറാമാൻ വടിവേലുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

അഹമ്മദാബാദ് നഗരം എങ്ങനെ ട്രംപിനെ സ്വീകരിക്കും? നമസ്തേ ട്രംപിൽ എത്ര പേർ അണിനിരക്കും. ഞങ്ങളുടെ മുംബൈ റിപ്പോർട്ടർ ശ്രീനാഥ് ചന്ദ്രനും ക്യാമറാമാൻ കൃഷ്ണപ്രസാദും നിങ്ങളിലേക്ക് വിവരങ്ങളും ദൃശ്യങ്ങളുമെത്തിക്കും. 

പ്രണയത്തിന്‍റെ കുടീരമായ താജ്‍മഹലിലേക്ക് കുടുംബത്തോടൊപ്പമാണ് ട്രംപിന്‍റെ യാത്ര. ഇവിടെ നിന്ന് ഞങ്ങളുടെ ദില്ലി ബ്യൂറോ ചീഫ് ബിനുരാജും ക്യാമറാമാൻ അരുൺ എസ് നായരുമാണ് തത്സമയം നിങ്ങളിൽ വിവരങ്ങളെത്തിക്കുക.

അതിന് ശേഷം, ദില്ലിയിൽ കരാറുകൾ ഒപ്പുവയ്ക്കുന്ന നിർണായക ദിനം. ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശവും ബിനുരാജും പി ആർ സുനിലും സമഗ്രമായ വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.

ഒപ്പം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, റിഫ്രഷ് ചെയ്തുകൊണ്ടേയിരിക്കുക - തത്സമയവിവരങ്ങൾ വാർത്തകളായി അറിയാം. ഒപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റെ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്യുക.

യൂട്യൂബിൽ തത്സമയവിവരങ്ങൾ ലൈവ് ടിവിയിൽ കാണാം:

 

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്