'സബ്‍സേ മിലേംഗേ', ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്, 'ഉടനേ കാണാം' എന്ന് മോദി

By Web TeamFirst Published Feb 24, 2020, 10:57 AM IST
Highlights

ഇംഗ്ലീഷിൽ ഉടനെ കാണാം എന്ന് മോദി ട്വീറ്റ് ചെയ്തപ്പോൾ, കാണാമെന്ന് ഹിന്ദിയിൽ ട്രംപ് ട്വീറ്റ് ചെയ്യുന്നു.

ദില്ലി: അഹമ്മദാബാദിൽ തന്‍റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പ്, ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഡോണൾഡ് ട്രംപ്. 

''ഇന്ത്യയിലേക്ക് വരാൻ താത്പര്യത്തോടെ കാത്തിരിക്കുന്നു. ഞങ്ങൾ യാത്രയിലാണ്. കുറച്ച് മണിക്കൂറുകൾക്കകം എല്ലാവരെയും കാണാം'', എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

हम भारत आने के लिए तत्पर हैं । हम रास्ते में हैँ, कुछ ही घंटों में हम सबसे मिलेंगे!

— Donald J. Trump (@realDonaldTrump)

11.40-നാണ് ട്രംപിന്‍റെ വിമാനം അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുക. ജർമനി വഴിയാണ് ട്രംപിന്‍റെ യാത്ര. തന്‍റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തുന്ന ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനെയും ട്രംപിനെയും സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തും. 

നേരത്തേ മോദി ട്വീറ്റ് ചെയ്തതിങ്ങനെ:

''ഇന്ത്യ താങ്കളെ കാത്തിരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇത് വഴി കഴിയും. ഉടനെ കാണാം, അഹമ്മദാബാദിൽ'', എന്ന് മോദി. 

India awaits your arrival !

Your visit is definitely going to further strengthen the friendship between our nations.

See you very soon in Ahmedabad. https://t.co/dNPInPg03i

— Narendra Modi (@narendramodi)

 

 

click me!