സ്വീകരിക്കാൻ ഒരുങ്ങി 'അംദാവാദും താജും ദില്ലിയും', ട്രംപിന്‍റെ കാര്യപരിപാടി ഇങ്ങനെ

By Web TeamFirst Published Feb 24, 2020, 10:32 AM IST
Highlights

''മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള തന്‍റെയും മോദിയുടെയും റോഡ് ഷോയിൽ ഒരു കോടി ആളുകൾ വരും. അത് ആവേശകരമായിരിക്കുമല്ലോ'', എന്നാണ് ട്രംപ് യാത്ര പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞത്. എത്ര പേർ അണിനിരക്കുമെന്ന് അറിയില്ലെങ്കിലും തിരക്കിട്ട കാര്യപരിപാടികളാണ് 36 മണിക്കൂർ സന്ദർശനത്തിൽ ട്രംപിനുള്ളത്.

അഹമ്മദാബാദ്: അൽപസമയത്തിനകം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ പറന്നിറങ്ങും. 36 മണിക്കൂർ സന്ദർശനത്തിൽ തിരക്കിട്ട കാര്യപരിപാടികളാണ് ട്രംപിന് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ ട്രംപിന്‍റെ കാര്യപരിപാടികളെന്ത്? ഒറ്റനോട്ടത്തിൽ:

ഇന്ന് (24-02-20)

11:40 ട്രംപും മെലാനിയയും അഹമ്മദാബാദ് വിമാനത്താവളത്തിൽ
12:15 സബർമതി ആശ്രമത്തിൽ സന്ദർശനം
01:05  മൊട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ്
03:30 അഹമ്മദാബാദിൽ നിന്ന് ആഗ്രയിലേക്ക്
04:45 ട്രംപ് ആഗ്രയിൽ
05:15 താജ്മഹൽ സന്ദർശനം
06:45 ട്രംപ് ദില്ലിയിലേക്ക്
രാത്രി 07:30 ട്രംപ് ദില്ലിയിൽ
-------------

നാളെ (25-02-20)

10:00 രാഷ്ട്രപതി ഭവനിൽ സ്വീകരണം
10:30 ട്രംപ് രാജ്ഘട്ടിൽ
11:00 പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ഉച്ചയ്ക്ക് 12:40  ധാരണാകൈമാറ്റം
രാത്രി 07:30 രാഷ്ട്രപതിയുമായി കൂടിക്കാഴ്ച
രാത്രി 10:00  മടക്കയാത്ര

Read more at: പഴയ അതേ 'ചാണക്യ സൂട്ട്' തന്നെ ട്രംപിനും; വരവേൽക്കാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങി

click me!