വൻ കരഘോഷത്തോടെ സ്വീകരിച്ച് അണികൾ; 'ടിവികെ- ബിജെപി സഖ്യം' അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് വിജയുടെ പരസ്യ പ്രഖ്യാപനം

Published : Jul 04, 2025, 02:29 PM IST
Vijay TVK

Synopsis

വരാനിരിക്കുന്ന തമിഴ്നാട് നിയമ സഭാ തെരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃയോഗത്തിലാണ് പ്രഖ്യാപനം.

ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമ സഭാ തെരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃയോഗത്തിലാണ് പ്രഖ്യാപനം. വിജയുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം നടത്തുമെന്നും പ്രഖ്യാപനം.

ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. ഇത് കൂടാതെ ബിജെപിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് വിജയ് യുടെ പരസ്യ പ്രഖ്യാപനം. രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേരാൻ ഞങ്ങൾ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണ്. പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ച വിജയ് ബിജെപി ക്ഷണം തള്ളി. വൻ കരഘോഷത്തോടെയാണ് വിജയുടെ പ്രഖ്യാപനത്തെ ജനം എതിരേറ്റത്. ഡിഎംകെയുമായും ഒരിക്കലും കൈ കോർക്കില്ലെന്നും വിജയ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ