ഗവർണറുടെ നടപടികളിൽ പ്രതിഷേധം ശക്തമാക്കി വിജയ്; സ്റ്റാലിന് പിന്നാലെ സ്വാതന്ത്ര്യദിന വിരുന്നിൽ പങ്കെടുക്കാനില്ലെന്ന് ടിവികെയുടെ പ്രഖ്യാപനം

Published : Aug 14, 2025, 08:13 PM IST
TVK and RN Ravi

Synopsis

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കുന്ന വിരുന്നിൽ വിജയുടെ ടിവികെ പങ്കെടുക്കില്ല. ഗവർണറുടെ നടപടികളിൽ പ്രതിഷേധമെന്ന് ടിവികെ പ്രതികരിച്ചു.

ചെന്നൈ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കുന്ന വിരുന്നിൽ വിജയുടെ ടിവികെ പങ്കെടുക്കില്ല. ഗവർണറുടെ നടപടികളിൽ പ്രതിഷേധമെന്ന് ടിവികെ പ്രതികരിച്ചു. ഡിഎംകെയുടെ സഖ്യകക്ഷികളും ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. അതേ സമയം, തമിഴ്നാട് ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പരിപാടിയിൽ മുഖ്യമന്ത്രിയും പങ്കെടുക്കില്ല. ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി.

സർവ്വകലാശാലകളിൽ ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നും സർക്കാർ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതായി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഗവർണർ വിമർശിച്ചു. ലഹരിമരുന്ന് ഉപയോഗവും സ്ത്രീകൾക്കും ദളിതർക്കും എതിരായ അതിക്രമം വർധിച്ചതായും ഗവർണർ കുറ്റപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി