വിവാദ പരാമര്‍ശം; ഖട്ടറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍

By Web TeamFirst Published Aug 10, 2019, 6:27 PM IST
Highlights

പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്ത് മാത്രമല്ല സ്ത്രീകളെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.  

ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍റെ കശ്മീരി പെണ്‍കുട്ടികളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. ഖട്ടറിന്‍റെ പരാമര്‍ശത്തില്‍ സോഷ്യല്‍  മീഡിയ ഉപയോക്താക്കള്‍ ശക്തമായ പ്രതിഷേധങ്ങളുമായാണ് രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമെല്ലോ എന്നാണ് ഖട്ടര്‍ പറഞ്ഞത്. ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഖട്ടര്‍. പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഥാവോ ക്യാമ്പയിന്‍റെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു ഖട്ടറിന്‍റെ പരാമര്‍ശം. 

എന്നാല്‍ കശ്മീരി പെണ്‍കുട്ടികള്‍ കന്നുകാലികളല്ല എന്നാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങളിലൊന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള നേതാക്കള്‍ വേണ്ടെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഖട്ടറിനെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ദുര്‍ബലവും ദയനീയവുമായ മനസുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍എസ്എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖട്ടറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്ത് മാത്രമല്ല സ്ത്രീകളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.  

click me!