ഡ്രൈവറെ മർദ്ദിച്ച് ഒരുലോഡ് ജീരകം മോഷ്ടിച്ചു, പ്രതികൾ പിടിയിൽ

Published : May 16, 2023, 12:10 PM IST
ഡ്രൈവറെ മർദ്ദിച്ച് ഒരുലോഡ് ജീരകം മോഷ്ടിച്ചു, പ്രതികൾ പിടിയിൽ

Synopsis

മോർബിയിൽ നിന്ന് കച്ചിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഇയാൾ ജീരകത്തിന് ഓർഡർ നൽകിയത്. മെയ് 10 ന് ജീരകം നിറച്ച ട്രക്ക് അയച്ചു. വഴിയിൽ, ഡ്രൈവർക്ക് ഉറക്കം വരുകയും ട്രക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ചെയ്തു. ഈ സമയം മൂന്ന് പേർ അവിടെയെത്തി ഡ്രൈവറെ മർദിക്കുകയും ട്രക്ക് ജാംനഗറിലേക്ക് ഓടിക്കാൻ ഭീഷണിപ്പെടുത്തുകയും ചെ‌യ്തു.

ജാം​ന​ഗർ: ഒരു ട്രക്ക് ജീരകം കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ​ഗുജറാത്തിലെ ജാംന​ഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മെയ് 10നാണ് 65 ലക്ഷം വിലവരുന്ന ജീരക ലോഡ് പ്രതികൾ കവർന്നത്. ആബ്ദിൻ സുമ്ര, ​ഗഫാർ സുമ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ജാംന​ഗറിലെ മാസിത്യ ​ഗ്രാമ സ്വദേശികളാണ് ഇവർ. ഒളിപ്പിച്ചുവെച്ച ജീരകവും പൊലീസ് പിടികൂടി. മോർബി മാർക്കറ്റിംഗ് യാർഡിലെ കടയുടമയും മൊത്തക്കച്ചവടക്കാരനുമായ കിഷോർ ബവർവയാണ് അഞ്ജാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മോർബിയിൽ നിന്ന് കച്ചിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഇയാൾ ജീരകത്തിന് ഓർഡർ നൽകിയത്. മെയ് 10 ന് ജീരകം നിറച്ച ട്രക്ക് അയച്ചു. വഴിയിൽ, ഡ്രൈവർക്ക് ഉറക്കം വരുകയും ട്രക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ചെയ്തു. ഈ സമയം മൂന്ന് പേർ അവിടെയെത്തി ഡ്രൈവറെ മർദിക്കുകയും ട്രക്ക് ജാംനഗറിലേക്ക് ഓടിക്കാൻ ഭീഷണിപ്പെടുത്തുകയും ചെ‌യ്തു. പിന്നീട് ബലമായി ജീരക ചാക്കുകൾ ഇറക്കി, ഡ്രൈവറുടെ ഫോൺ തട്ടിയെടുത്തു. പിന്നീട് ട്രക്കും ഡ്രൈവറെയും ഫാല ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. തുടർന്ന് ഡ്രൈവർ ബവർവ പൊലീസിനെ സമീപിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ