ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം, 10 പേര്‍ക്ക് പരുക്ക്; അപകടം തിരുച്ചിറപ്പള്ളിയില്‍

Published : Apr 02, 2024, 08:41 AM ISTUpdated : Apr 02, 2024, 08:56 AM IST
ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം, 10 പേര്‍ക്ക് പരുക്ക്; അപകടം തിരുച്ചിറപ്പള്ളിയില്‍

Synopsis

ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്നിരിക്കുന്നത്. പത്ത് പേര്‍ക്കാണ് പരുക്കേറ്റതായി വിവരമുള്ളത്

ചെന്നൈ: തമിഴ്‍നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്. 

ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്നിരിക്കുന്നത്. ചെന്നൈയിൽ നിന്ന് കമ്പത്തേക്ക് പോവുകയായിരുന്നു ബസ്.

പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  ആറ് പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  യാത്രക്കാരായ ആറ് പേർക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 

എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.

Also Read:- വയനാട്ടില്‍ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്