ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇകെ ഫെലിസ് നസീര്‍

കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇകെ ഫെലിസ് നസീര്‍.

മരണകാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read:- കാക്കനാട് ജില്ലാ ജയിലിൽ ബലാത്സംഗക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo