
കോട്ട്വാലി: സ്മാര്‍ട്ട് ഫോണ്‍ വില്‍പന കൂട്ടാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ച കടയുടമ അറസ്റ്റില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്നതായിരുന്നു കടയുടമയുടെ ഓഫര്‍. ഉത്തര്‍ പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാകികിയതിനുമാണ് അറസ്റ്റ്. ഓഫര്‍ തീരും മുന്‍പേ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ പൊലീസ് ഓടിച്ചതിന് പിന്നാലെ കടയും പൂട്ടി സീല്‍ വച്ചു.
രാജേഷ് മൌര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ചത്. കോട്ട്വാലിയിലെ ചൌരി റോഡിലുള്ള മൊബൈല്‍ ഷോപ്പിലേക്കാണ് ആളുകള്‍ ഇരച്ചെത്തിയത്. പോസ്റ്ററുകളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഓഫര്‍ പ്രഖ്യാപനം. മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ ആയിരുന്നു ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കടയിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി.
പ്രിയപ്പെട്ട ബിയർ കിട്ടിയില്ല; ജില്ലാ കളക്ടർക്ക് പരാതി നൽകി തെലങ്കാന സ്വദേശി
വീഡിയോ അടക്കമുള്ളവ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്പി അനില്‍ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസ്പിയാണ് സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെ പൊലീസ് എത്തി രാജേഷ് മൌര്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിയര്‍ ബോട്ടിലിന് മര്‍ദ്ദനം, മധ്യവയസ്കന്‍റെ കാഴ്ച പോയി; യുവാവ് അറസ്റ്റില്‍
ജനുവരിയില്‍ ബ്രൂവറിയില്‍ നിന്നും ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ നേരിട്ടിരുന്നു. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‍സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam