
കാഠ്മണ്ഡു: നേപ്പാളിലെ കാഞ്ചന്‍ജുംഗ കൊടുമുടി കീഴടക്കാനെത്തിയ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. കൊൽക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ (48), കുന്ദല്‍ കണ്‍റാർ (46) എന്നിവരാണ് മരിച്ചത്. ലോകത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചന്‍ജുംഗ. സമുദ്രനിരപ്പില്‍ നിന്നും 26,246 അടി ഉയരത്തിൽ നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇരുവരുടേയും മരണം സ്ഥിരീകരിച്ചത്.
പർവ്വതാരോഹണത്തിന് സഹായിക്കുന്ന പീക്ക് പ്രൊമോഷണല്‍ ഹൈക്കിങ് കമ്പനിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ബിപ്ലബ് ബൈദ്യ ഹിമാലയം കീഴടക്കിയിരുന്നു എന്നാൽ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ കുന്ദൽ പരാജയപ്പെട്ടു. പഞ്ചിമ ബംഗാളിൽനിന്നുള്ള അഞ്ച് പേരടങ്ങിയ സംഘത്തിലെ അംഗമാണ് ഇരുവരും. തങ്ങളുടെ ലക്ഷ്യം നിർവേറ്റിയതിന് ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥ മീര ആചാര്യ പറഞ്ഞു. കൊടും തണുപ്പ് കാരണം ഇരുവരുടേയും ആരോഗ്യസ്ഥിതി മോശമാകുകയും യാത്ര തുടരുന്നതിന് തടസം നേരിട്ടതുമാണ് മരണകാരണമെന്നും മീര ആചാര്യ വ്യക്തമാക്കി.
നാലാം നമ്പർ ടെന്റിൽ കഴിഞ്ഞിരുന്ന ചിലിയിൽനിന്നുള്ള റോഡ്രിഗോ എന്ന വിനോദസഞ്ചാരിയേയും കാണാതായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനിക്കുന്ന പര്‍വതാരോഹണ സീസണില്‍ പങ്കെടുക്കാന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി പേരാണ് ഹിമാലയത്തിലെത്തുന്നത്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam