മഹാരാഷ്ട്രയിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Published : May 03, 2024, 11:44 PM IST
മഹാരാഷ്ട്രയിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Synopsis

സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

മുംബൈ : മഹാരാഷ്ട്രയിലെ അകോലയിൽ വാഹനാപകടത്തിൽ രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർ മരിച്ചു.മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. അകോല-വാഷിം ഹൈവേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര എംഎൽസിയായ കിരൺ സർനായിക്കിന്റെ ബന്ധുക്കളാണ് അപകടത്തിൽ പെട്ടത്. സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

 

 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'