
ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ എംഎൽഎ ബോർഡ് വെച്ച എസ് യു വി ഇടിച്ച് വയോധികൻ അടക്കം രണ്ട് സ്‌കൂട്ടർ യാത്രികർ മരിച്ചു. ബംഗളുരു നൃപതുംഗ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. അയ്യപ്പ (60) മജീദ് ഖാൻ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജെപി എംഎൽഎ ഹാർത്തലു ഹാലപ്പയുടെ ബന്ധുവിന്റേതാണ് എസ് യു വി.
അപകട സമയത്ത് ഹർത്താലു ഹാലപ്പ കാറിൽ ഉണ്ടായിരുന്നില്ല. അനധികൃതമായി എംഎൽഎ ബോർഡ് വച്ചാണ് ഡ്രൈവർ വണ്ടി ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശിവമൊഗ്ഗയിലെ സാഗർ മണ്ഡലത്തിലെ എംഎൽഎയാണ് ഹാർത്തലു ഹാലപ്പ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട്, അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ഡ്രൈവർ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam