ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ, രണ്ട് മരണം, ആറ് പേർക്ക് പരിക്കേറ്റു

Published : Aug 02, 2025, 08:00 AM IST
landslide in jammu

Synopsis

സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിങ് റാണയും മകനുമാണ് മരിച്ചത്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിങ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

ധർമ്മാരിയിൽ നിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് വലിയ പാറക്കല്ലുകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രജീന്ദർ സിങ് റാണയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്