വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് രണ്ട് മാസം വൈകി,മാപ്പ് പറഞ്ഞ് സുപ്രീംകോടതി ജഡ്ജി

By Web TeamFirst Published Jan 10, 2023, 5:13 PM IST
Highlights

ചണ്ഡീഗഡില്‍ ഒറ്റയ്ക്കുള്ള വീടുകള്‍ അപ്പാര്‍ട്ടുമെന്‍റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസില്‍ നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നു.വിധി പ്രസ്താവിക്കുന്നത് വൈകിയതില്‍ സുപ്രീംകോടതി ജഡ്ജി ബി.ആര്‍ ഗവായ് ആണ് മാപ്പ് പറഞ്ഞത്.എല്ലാ നിയമവശങ്ങളും പരിശോധിച്ചതു കൊണ്ടാണ് കേസില്‍ വിധി പ്രസ്താവിക്കുന്നതിന് രണ്ടു മാസം സമയം എടുത്തതെന്നും കോടതി  

ദില്ലി:വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വൈകിയതില്‍ മാപ്പ് പറഞ്ഞ് സുപ്രീംകോടതി ജഡ്ജി ബി.ആര്‍ ഗവായ്. ചണ്ഡീഗഡില്‍ ഒറ്റയ്ക്കുള്ള വീടുകള്‍ അപ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസില്‍ ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, എം.എം സുന്ദരേഷ് എന്നിവരാണ് വാദം കേട്ടിരുന്നത്. കഴിഞ്ഞ നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു. കേസിൽ നഗര വികസനത്തിന് ബന്ധപ്പെട്ട് അധികൃതര്‍ അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതീക ആഘാത പഠനം കൂടി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പരിശോധിച്ചതു കൊണ്ടാണ് കേസില്‍ വിധി പ്രസ്താവിക്കുന്നതിന് രണ്ടു മാസം സമയം എടുത്തതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ79% ഉയർന്ന ജാതിക്കാര്‍,നിയമ മന്ത്രാലയ റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് സമിതിയില്‍

ഗുവാഹത്തി ഹൈക്കോടതി ആക്ടിങ്ങ് ചിഫ് ജസ്റ്റിസായി ജ.എൻ.കെ.സിങ്ങിനെ കേന്ദ്രം നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. കേരള ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസ് ആയി കൊളജീയം ശുപാർശ നിലനിൽക്കെയാണ് നിയമനം നടത്തുന്നത്. അതെസമയം കൊളജീയം ശുപാർശകളിൽ നാൽപത്തിനാല് എണ്ണത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചെങ്കിലും ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല

 

click me!