
ലഖ്നൗ: തണുപ്പ് കാരണം പുതുതായി നിർമ്മിച്ച അഭയകേന്ദ്രത്തിൽ പശു ചത്തതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ നഗർ എക്സിക്യൂട്ടീവ് ഓഫീസർക്കും ഭോകർഹെദി നഗർ പഞ്ചായത്തിലെ ജൂനിയർ എഞ്ചിനീയർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഞയറാഴ്ചയാണ് തണുപ്പ് കാരണം പശുചത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജോലിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് വി എം ത്രിപാഠി, മൂൽചന്ദ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്.
Read Also: കാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുകൾ വച്ചു, ചത്തത് പശുക്കൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam