മാസ്ക്ക് ധരിക്കാത്ത യുവാക്കള്‍ക്ക് പൊരിവെയിലിൽ ശയന പ്രദക്ഷിണം, പൊലീസുകാര്‍ക്കെതിരെ നടപടി

Published : May 19, 2020, 04:01 PM ISTUpdated : May 19, 2020, 04:23 PM IST
മാസ്ക്ക് ധരിക്കാത്ത യുവാക്കള്‍ക്ക് പൊരിവെയിലിൽ ശയന പ്രദക്ഷിണം, പൊലീസുകാര്‍ക്കെതിരെ നടപടി

Synopsis

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങിയതിനാണ് രണ്ട് യുവാക്കളെ റെയിൽവേ ക്രോസിനോട് ചേർന്ന് റോഡിൽ ശയനപ്രദക്ഷിണം ചെയ്യിച്ചത്

ലക്നൗ: മാസ്ക് ധരിക്കാത്തതിന് യുവാക്കളെ പൊരിവെയിലിൽ ശയനപ്രദക്ഷിണം ചെയ്യിച്ച് ഉത്തർപ്രദേശ് പൊലീസ്. യുപിയിലെ ഹപുറിലാണ് സംഭവം. മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങിയതിനാണ് രണ്ട് യുവാക്കളെ റെയിൽവേ ക്രോസിനോട് ചേർന്ന് റോഡിൽ ശയനപ്രദക്ഷിണം ചെയ്യിച്ചത്. ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. കോൺസ്റ്റബിൾ അശോക് മീന,ഹോംഗാര്‍ഡ് ഷറാഫത് അലി എന്നിവരാണ് യുവാക്കളെ ശയനപ്രതിക്ഷണം ചെയ്യിപ്പിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്തു. 

നേരത്തെ കേരളത്തിലും സമാന സംഭവങ്ങളുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ മൂന്ന് പേരെ കണ്ണൂർ എസ്പി യതീഷ്ചന്ദ്ര  ഏത്തമിടീക്കുകയായിരുന്നു. കണ്ണൂർ അഴീക്കലിൽ വെച്ചായിരുന്നു സംഭവം. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. 

"

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'