മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; സംഭവം പൂനെയിൽ, പ്രതി അറസ്റ്റിൽ

Published : Jul 08, 2024, 06:09 PM IST
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; സംഭവം പൂനെയിൽ, പ്രതി അറസ്റ്റിൽ

Synopsis

ഇതിനിടെ കാറോടിച്ചിരുന്ന 24 കാരനായ സിദ്ധാര്‍ത്ഥ് രാജു ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. 

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു. ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറോടിച്ചിരുന്ന 24 കാരനായ സിദ്ധാര്‍ത്ഥ് രാജു ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സിദ്ധാര്‍ത്ഥ് രാജു പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ