പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, രാവിലെ 6 മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

Published : Mar 15, 2024, 12:38 AM ISTUpdated : Mar 15, 2024, 12:39 AM IST
പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, രാവിലെ 6 മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

Synopsis

രാജ്യത്തെ വിലക്കയറ്റം  തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെ ഇന്ധന വിലകുറച്ചുള്ള കേന്ദ്ര തീരുമാനം പ്രതിപക്ഷത്തെയും ഞെട്ടിച്ചിട്ടുണ്ട്.

ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചത് ഇന്ന് രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചതെന്നത് ശ്രദ്ദേയമാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്.

അതേസമയം രാജ്യത്തെ വിലക്കയറ്റം  തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെ ഇന്ധന വിലകുറച്ചുള്ള കേന്ദ്ര തീരുമാനം പ്രതിപക്ഷത്തെയും ഞെട്ടിച്ചിട്ടുണ്ട്. അതേസമയം ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് ഇന്ധന വില കുറച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍  രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കും.

നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര  സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിനും കേന്ദ്രം വില കുറച്ചിരുന്നു. വനിതാ ദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപയാണ് കേന്ദ്രം കുറച്ചത്.

Read More :  'പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി'; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം
വൻ പ്രഖ്യാപനം നടത്താൻ യൂറോപ്യൻ യൂണിയൻ; ഇന്ത്യയുമായി ഒപ്പുവെയ്ക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കരാര്‍