മണിപ്പൂരിൽ 2 സൈനികർക്ക് വീരമൃത്യു; സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം, നിരവധി പേർക്ക് പരിക്ക്

Published : Jul 06, 2026, 08:46 PM IST
soldiers martyrd

Synopsis

സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണത്തെ മണിപ്പുര്‍ ഗവര്‍ണറും സര്‍ക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി. 

ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. നാഗാ വിഘടനവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രുല്‍. സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണത്തെ മണിപ്പുര്‍ ഗവര്‍ണറും സര്‍ക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ബ്യൂട്ടി ക്രീം നിരോധിച്ചു; മഹാരാഷ്ട്രയിൽ ക്രീം ഉപയോ​ഗിച്ച നിരവധി സ്ത്രീകൾക്ക് വൃക്കരോ​ഗം; ക്രീം നി‍‍ർമിക്കുന്നത് പാകിസ്ഥാനിൽ
'ഇന്ത്യക്കാർ ഗാസയിലെ കൂട്ടക്കൊലയ്ക്കും ഇറാനിലെ ആക്രമണത്തിനും എതിരാണ്'; നെതന്യാഹുവിന്‍റെ പരാമർശത്തോടുള്ള മോദിയുടെ മൗനം ചോദ്യംചെയ്ത് കോണ്‍ഗ്രസ്