വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിത്തിന്ന രണ്ട് വയസുകാരി മരിച്ചു

By Web TeamFirst Published May 4, 2019, 12:09 PM IST
Highlights

അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്. ഇവരുടെ മകനായിരുന്ന ബാബു ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. 

അനന്തപൂര്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സംഭവം നടന്നത്. അമ്മയിക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. പോഷകാഹാര കുറവും, ദാരിദ്ര്യമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്. ഇവരുടെ മകനായിരുന്ന ബാബു ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് അന്തപൂരിലെ ഹമാലി ക്വര്‍ട്ടേസിന് എരിയയിലെ കുമ്മരാവന്‍ ഗ്രാമത്തിലെ കതിരി മണ്ഡലില്‍ കുടിയേറിയവരാണ് നാഗമണിയും ഭര്‍ത്താവും.

മൂന്ന് വയസായിരുന്നു ഇവരുടെ മകന്‍ ബാബു മരണപ്പെടുമ്പോള്‍ ഉള്ള പ്രായം. പോലീസ് റിപ്പോര്‍ട്ട് പ്രകാരം കുട്ടി വിശപ്പിനാല്‍ മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു എന്നാണ് പറയുന്നത്. ഈ കുടുംബത്തിന് ശരിക്കും വാഹനം പോലും ഉണ്ടായിരുന്നില്ല. കുട്ടികള്‍ മരിച്ചപ്പോള്‍ വീട്ടിന് സമീപത്ത് തന്നെയാണ് ഈ രക്ഷിതാക്കള്‍ കുട്ടിയെ അടക്കിയത്. അയല്‍ക്കാര്‍ പരാതി അറിയിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെട്ടത്.

രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ഈ കുടുംബത്തിലെ പുരുഷനും, സ്ത്രീകളും മദ്യത്തിന് അടിമകളാണ് ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് ശരിയായ വാക്സിനേഷന്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

click me!