ഇയാള്‍ക്ക് ആരാണ് വോട്ട് നല്‍കിയത്? യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് യുഎഇ രാജകുമാരി

By Web TeamFirst Published Sep 23, 2021, 6:19 PM IST
Highlights

 'ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍' എന്ന പേരില്‍ യോഗി ആദിത്യനാഥ് തന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനം രാജകുമാരിയുടെ വിമര്‍ശനം വന്നതോടെ വീണ്ടും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

ദുബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ (Yogi Adityanath) കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് യുഎഇ (UAE) രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ വിമര്‍ശന ട്വീറ്റ്. ആരാണ് ഇയാള്‍? എങ്ങനെയാണ് ഇയാള്‍ക്കിത് പറയാന്‍ സാധിക്കുന്നത്? ആരാണ് ഇയാള്‍ക്ക് വോട്ട് നല്‍കിയത്? എന്നീ ചോദ്യങ്ങളാണ് യുഎഇ രാജകുമാരി ഉന്നയിച്ചത്.

'ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍' എന്ന പേരില്‍ യോഗി ആദിത്യനാഥ് തന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനം രാജകുമാരിയുടെ വിമര്‍ശനം വന്നതോടെ വീണ്ടും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിച്ച് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവില്ലെന്നും അവര്‍ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമായിരുന്നു ലേഖനത്തില്‍ പറയുന്നത്. 

Who is this man? and how can he say this? Who voted for him?! pic.twitter.com/RooxelETqg

— Hend F Q (@LadyVelvet_HFQ)

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!