
ദുബൈ: വിപണി തകർച്ചയുടെ പ്രതിസന്ധികൾക്കിട ഇന്ത്യയിൽ വമ്പൻ നിക്ഷേപം പൂർത്തിയാക്കാൻ യുഎഇ. ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സമ്മാൻ ക്യാപിറ്റലിനെ യുഎഇയുടെ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുക്കും. 8850 കോടി രൂപയുടെ വൻ നിക്ഷേപം പ്രതിസന്ധി കാലത്ത് ഇന്ത്യൻ വിപണിക്ക് ഉണർവ്വാകും.
വിപണിയിൽ നിന്ന് കോടികൾ ഒഴുകിപ്പോയ പ്രതിസന്ധി കാലത്ത് ഇന്ത്യയുടെ കൈ പിടിക്കുകയാണ് യുഎഇ. എല്ലാ അനുമതികളും ലഭിച്ചതായി ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഇന്ന് പ്രഖ്യാപിച്ചു. 41.5 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക. സമ്മാൻ ക്യാപിറ്റലിന്റെ പ്രമോട്ടറായി ഐഎച്ച്സി മാറും. 1 ബില്യൺ ദിർഹമാണ് ഇടപാട്. ബാക്കിയുള്ള 26 ശതമാനം കൂടിയാണ് പൂർത്തിയാക്കാനുള്ളത്. പ്രഖ്യാപനത്തോടെ ഇന്ന് സമ്മാൻ ക്യാപിറ്റലിന്റെ ഓഹരി വില ഉയർന്നു. ഏറ്റെടുക്കൽ പൂർത്തിയാവുന്നതോടെ സമ്മാൻ ക്യാപിറ്റലിന്റ ബോർഡ് നിയന്ത്രണം ഐഎച്ച്സിയുടേതാകും. രാജ്യത്താകെ 220 ശാഖകളിലായി 150 നഗരങ്ങളിൽ സാന്നിധ്യമുണ്ട് സമ്മാൻ ക്യാപിറ്റലിന്. 4400ലധികം ജീവനക്കാരുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam