വികാരാധീനനായി ഉദയനിധി സ്റ്റാലിൻ; 'നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു, സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയി'

Published : Jun 04, 2026, 11:36 PM IST
Udayanidhi Stalin

Synopsis

തോൽ‌വിക്ക് ശേഷം മനസു തുറന്ന് ഉദയനിധി സ്റ്റാലിൻ. ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽ‌വിക്ക് ശേഷം മനസു തുറന്ന് ഉദയനിധി സ്റ്റാലിൻ. ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അവലോകന യോഗത്തിലാണ് പരാമർശം ഉണ്ടായത്.

വികാരാധീനനായാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. മക്കളോടും ബന്ധുക്കളോടും നമ്മുടെ നേട്ടങ്ങൾ പറയാൻ മറന്നുപോയി. നമ്മുടെ വീടുകളിൽ രാഷ്ട്രീയം സംസാരിക്കണം. ഡിഎംകെയുടെ നിലപാടുകളും നേട്ടങ്ങളും മക്കൾ അറിയണം. സംഭവിച്ച പിഴവുകൾ തിരുത്തണമെന്നും ഉദയനിധി പറഞ്ഞു. യഥാർത്ഥ എതിരാളിയെ നമുക്ക് മനസിലായില്ല. മറ്റൊരാൾ ആണ് എതിരാളി എന്ന് തെറ്റിദ്ധരിച്ച് പിന്നാലെ പോയി. ജനങ്ങൾ നമുക്കൊപ്പമാണെന്ന് അമിതമായി വിശ്വസിച്ചു. ആരും ഈ ഫലം പ്രതീക്ഷിച്ചതല്ല. നമുക്ക് തെറ്റുകൾ തിരുത്തിയാൽ തിരിച്ചുവരാമെന്നും യഥാർത്ഥ എതിരാളിയെ തിരിച്ചറിഞ്ഞ് തയാറെടുക്കാമെന്നും ഉദയനിധി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖർ​ഗെ വീണ്ടും രാജ്യസഭയിലേക്ക്; പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും സീറ്റ്, ദിഗ് വിജയ് സിംഗിനെ പരി​ഗണിക്കാതെ കോൺ​ഗ്രസ്
അടുത്ത മൂന്ന് മാസത്തേക്ക് കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ; ജൂൺ ഒന്ന് മുതൽ സെപ്‌തംബർ അവസാനം വരെ ആറ് റൂട്ടുകളിൽ സർവീസ് നിർത്തിവച്ചു