ഖർ​ഗെ വീണ്ടും രാജ്യസഭയിലേക്ക്; പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും സീറ്റ്, ദിഗ് വിജയ് സിംഗിനെ പരി​ഗണിക്കാതെ കോൺ​ഗ്രസ്

Published : Jun 04, 2026, 10:46 PM IST
kharge, pawan khera, praveen chakravarthy

Synopsis

പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അം​ഗീകാരം നൽകി. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല.

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും പവൻ ഖേരയും രാജ്യസഭയിലേക്ക് മത്സരിക്കുന്നതായി റിപ്പോർട്ട്. പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അം​ഗീകാരം നൽകി. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല. പകരം മീനാക്ഷി നടരാജനെയാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത്. കർണാടകയിൽ നിന്ന് പവൻ ഖേരയ്ക്കൊപ്പം മൻസൂർ അലി ഖാനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം, ടിവികെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് പ്രവീൺ ചക്രവർത്തി. 2024ൽ മയിലാടുതുറൈ ലോക്സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡിഎംകെ എതിർത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിൻ വീണ്ടും ഉടക്കി. കോൺഗ്രസ്സ്- ഡിഎംകെ സഖ്യത്തിൽ ഉള്ളപ്പോൾ വിജയ്‍യെ കണ്ടതോടെ വീണ്ടും വിവാദത്തിൽ ആയി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല. അതേസമയം, മല്ലികാർജുന ഖർഗെയുടെ ഓഫീസിലെ സെക്രട്ടറി പ്രണവ് ഝാക്കും കോൺ​ഗ്രസ് സീറ്റ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്ത മൂന്ന് മാസത്തേക്ക് കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ; ജൂൺ ഒന്ന് മുതൽ സെപ്‌തംബർ അവസാനം വരെ ആറ് റൂട്ടുകളിൽ സർവീസ് നിർത്തിവച്ചു
ഒറ്റ വർഷത്തിൽ നരേന്ദ്ര മോദി സർക്കാർ താഴെ വീഴും, അടുത്ത വർഷം പ്രധാനമന്ത്രി മോദിയായിരിക്കില്ല, 'ആഭ്യന്തര കലഹം' ചോർന്നുകിട്ടുന്നുണ്ടെന്നും രാഹുൽ ഗാന്ധി