
കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മണ്ഡലമായിരുന്നു കണ്ണൂരിലെ പയ്യന്നൂർ. 2021ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടിഐ മധുസൂദനൻ വിജയിച്ചു. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പയ്യന്നൂർ. സ്വാഭാവികമായി ഇത്തവണയും എൽഡിഎഫ് വിജയിക്കുമെന്ന് കണക്കുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വിമതനായി രംഗത്തെത്തി. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി, കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തി. ആദ്യഘട്ടത്തിൽ പാർട്ടിയായിരുന്നില്ല, ടിഐ മധുസൂദനനായിരുന്നു ലക്ഷ്യം. എന്നാൽ, പാർട്ടി ശക്തമായി രംഗത്തെത്തിയതോടെ കുഞ്ഞികൃഷണനെ പുറത്താക്കുകയും മധുസൂദനനെ തന്നെ സ്ഥാനാർഥിയായി നിർത്തുകയും ചെയ്തു.
യുഡിഎഫ് പിന്തുണയോടെ കുഞ്ഞികൃഷ്ണനും സ്ഥാനാർഥിയായി. പോളിങ് കഴിഞ്ഞപ്പോഴും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചിരുന്നില്ല. ഭൂരിപക്ഷം കുറയ്ക്കാമെന്നല്ലാതെ അട്ടിമറി ജയമുണ്ടാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. എന്നാൽ, എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി കുഞ്ഞികൃഷ്ണൻ വിജയം കുറിച്ചു. 49,780 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ നേടിയത്. ടിഐ മധുസൂദനൻ ആകട്ടെ 69153 വോട്ടും നേടി. 7487 വോട്ടിന്റെ ഭൂരിക്ഷമാണ് ലഭിച്ചത്. കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിക്കുക. പാർട്ടിയിൽ നിരവധി ചർച്ചകൾക്ക് വഴിവെക്കുന്നതായിരിക്കും പയ്യന്നൂരിലെ തോൽവി. നേതൃത്വം എന്ത് മറുപടി പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam