
ദില്ലി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസിൽ സ്ഫോടനം. ഉധംപൂരിൽ നിർത്തിയിട്ടിരുന്ന ബസിനകത്താണ് സ്ഫോടനമുണ്ടായത്. 8 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് സ്ഫോടനം ഉണ്ടാകുന്നത്. ഇന്നലെ 10:45 ന് ഉദംപൂരിലെ ദോമെയിൽ ചൗക്കിൽ ബസിൽ സ്ഫോടനം നടന്നിരുന്നു. ആ സംഭവത്തിൽ 2 പേർക്ക് പരിക്ക് പറ്റിയിരുന്നു.
ഉധംപൂരിലെ രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഉധംപൂരിലെ പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട ബസിൽ നടന്ന ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറയുന്നു. ഉധംപൂരിൽ ഇന്ന് സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്കാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കശ്മീർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദില്ലി പൊലീസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും ദില്ലി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam