
മുംബൈ:ഇ ഡി അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവത്തിനെപിന്തുണച്ച് ഉദ്ദവ് താക്കറെ രംഗത്ത്.സഞ്ജയ് റാവത്തിനെക്കുറിച്ച് അഭിമാനം. ഭയക്കാതെ പോരാടുന്നയാളാണ് റാവത്ത്.വിമത നീക്കത്തിലും പാർട്ടിക്കൊപ്പം ഉറച്ച് നിന്നു.അധികാരം ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണ്.ബിജെപി ഭരണത്തെ ഹിറ്റ്ലറിന്‍റെ കാലത്തോട് ഉദ്ദവ് ഉപമിച്ചു.അധികാരം എന്നും ഉണ്ടാകില്ലന്ന് ബിജെപി ഓർക്കണം.കാലം നിങ്ങളോട് പ്രതികാരം ചെയ്യുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
അതേ സമയം സഞ്ജയ് റാവത്തിനെതിരെ തെളിവുകളുണ്ടെന്ന് ഇഡി.വ്യക്തമാക്കി.കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായതിന് രേഖകളുണ്ട്.
അന്വേഷണത്തോട് റാവത്ത് സഹകരിക്കുന്നില്ല.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ തരുന്നില്ല.അറസ്റ്റ് മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി .സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്.ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.
അതേസമയം, തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്നാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ തെളിവുമാണ് ഇഡി പരിശോധന നടത്തുന്നത്. തനിക്ക് അഴിമതിയിൽ പങ്കില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.
നിരപരാധിയാണെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി ചോദിച്ചു. വാർത്താസമ്മേളനം നടത്താൻ അദ്ദേഹത്തിന് സമയമുണ്ടെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ലെന്നും ബിജെപി എംഎൽഎ രാം കദം പറഞ്ഞു.
വിവാദമായി സഞ്ജയ് റാവത്തിന്റെ വീഡിയോ, 'നാടകം', അഴിമതിക്കാരനെന്ന് ട്വിറ്ററില്‍ പ്രതികരണങ്ങള്‍