
ദില്ലി: വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത നൽകി യുജിസി. ഓപ്പൺ ആൻറ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻറ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യുജിസി വാർത്ത കുറിപ്പിൽ അറിയിച്ചു. യുജിസി അംഗീകാരമുള്ള വിദൂര വിദ്യഭ്യാസ കോഴ്സുകളിലൂടെയോ, ഓൺലൈൻ കോഴ്സിലൂടെയോ പൂർത്തിയാക്കിയ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കാണ് ഇത് ബാധകമെന്നും സ്ഥാപനങ്ങൾക്ക് യുജിസി അംഗീകാരം ഉണ്ടായിരിക്കണമെന്നും യുജിസി അറിയിച്ചു.
നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് 52.34 കോടി രൂപ അനുവദിച്ച് തൊഴിൽ വകുപ്പ്
തിരുവനന്തപുരം: സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി ഈ ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കശുവണ്ടി, കയർ, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്. കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും കേരളത്തിന്റെ സാഹചര്യം അനുസരിച്ച് മാത്രമാകും ലേബർ കോഡ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചിയൂരുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻബാബു അധ്യക്ഷത വഹിച്ചു. കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ തനത് ഫണ്ടിൽ നിന്നും 41,04,000 രൂപ ചിലവിട്ടാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്. പ്രധാനമായും നിലവിലുള്ള സ്ഥലം പരമാവധി ഉപയോഗിച്ച് 22 പേർക്ക് ബോർഡ് മീറ്റിങ്ങും മറ്റും കൂടുന്നതിനുള്ള കോൺഫറൻസ് ഹാളും ആസ്ഥാന ഓഫീസിൽ ചെയർമാനും കമ്മീഷണർക്കും അറ്റാച്ച്ഡ് ടോയിലെറ്റോടുകൂടിയ ക്യാബിനുകൾ, ടോയിലെറ്റോടുകൂടിയ ഓഫീസ് സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസിൽ ഇൻസ്പെക്ടർക്കും സ്റ്റാഫുകൾക്കും വേണ്ടിയുള്ള ഇടവും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam