
ദില്ലി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. ആധാർ അപ്ഡേഷനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഡിസംബർ 14 വരെ ആധാർ അപ്ഡേഷൻ നടത്താമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. കൂടുതൽ ആളുകൾ ആധാർ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെത്തുടർന്നാണ് മൂന്നു മാസത്തേക്കുകൂടി കാലാവധി നീട്ടിയതെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 14ന് സൗകര്യം അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബർ ആദ്യ ആഴ്ച കഴിഞ്ഞതോടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
സൗജന്യമായി ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം:
ഇപ്പോൾ, ഡിസംബർ 14 വരെ, ഈ അപ്‌ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്‌സൈറ്റിൽ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള ഒരു കോമൺ സർവീസസ് സെന്റർ (സിഎസ്‌സി) സന്ദർശിക്കാനും കഴിയും, എന്നാൽ അതിന് ഫീസ് നൽകേണ്ടതുണ്ട്.
നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും വെബ്‌സൈറ്റിൽ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനും ഈസിയായ ഈ ഘട്ടങ്ങൾ പാലിക്കാം:
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:
* myaadhaar.uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
* 'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam