നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി; ജൂണ്‍ 27വരെ റിമാന്‍റില്‍

Published : May 30, 2019, 06:08 PM ISTUpdated : May 30, 2019, 08:13 PM IST
നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി; ജൂണ്‍ 27വരെ റിമാന്‍റില്‍

Synopsis

നീരവ് മോദിയെ ഇന്ത്യക്ക് വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി.

നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: പ്രതികരണവുമായി വ്യോമയാന മന്ത്രാലയം, '1461 പരാതികൾ പരിശോധിച്ചു, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു'
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല