
ദില്ലി: നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ തിരികെ നൽകി ബ്രിട്ടൻ. തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മോഷണം പോയ സീത-രാമ-ലക്ഷ്മണ വിഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി ക്ഷേത്രത്തിൽ നിന്ന് 1978 ൽ മോഷണം പോയ വിഗ്രഹങ്ങളാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിൽ നിന്നുള്ളതാണ് ഈ വിഗ്രഹങ്ങൾ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിന് ശേഷമാണ് വിഗ്രഹങ്ങൾ കൈമാറിയത്. ഈ വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗെയ്ത്രി ഇസാർ കുമാർ പറഞ്ഞു. കഴിഞ്ഞയിടെ ഇന്ത്യയിൽ നിന്ന് മോഷണം പോയ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൻ തിരികെ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഈ മൂന്നു വിഗ്രഹങ്ങൾ കൂടി കൈമാറിയിരിക്കുന്നത്. മോഷ്ടിച്ച് കടത്തിയ നാൽപതിലധികം വിഗ്രഹങ്ങളാണ് വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പലപ്പോഴായി കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam