
ദില്ലി: റഷ്യ (Russia)-യുക്രൈൻ (Ukraine)യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra modi)റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ (Vladimir Putin),യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി( Volodymyr Zelenskyy)എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.
പുടിനുമായുള്ള ഫോൺ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. യുക്രൈൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യർത്ഥിച്ചു. സുമിയിൽ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയിൽപ്പെടുത്തി. റഷ്യൻ അതിർത്തി വഴി പൌരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യർത്ഥിച്ചു. യുക്രൈൻ - റഷ്യ യുദ്ധം സംബന്ധിച്ച് ഇതുവരെയുള്ള സ്ഥിതിഗതികളും ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ ചർച്ച ചെയ്തുവെന്നുമാണ് വിവരം.
യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തി. 35 മിനിറ്റ് നീണ്ടു നിന്ന ചർച്ചയിൽ ഇന്ത്യൻ പൌരന്മാരുടെ ഒഴിപ്പിക്കലും സുരക്ഷ ഇടനാഴിയും ചർച്ചയായി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് മോദി നന്ദി അറിയിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു.
വെടിനിർത്തൽ പരാജയപ്പെട്ടു, സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ നിർത്തിവച്ചു
യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയിൽ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡൻ്റ് ഏജൻ്റുമാർക്ക് നിർദേശം നൽകിയത്.
പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ പുറത്ത് എത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പെൺകുട്ടികളെല്ലാം ബസുകൾക്ക് എത്തിയെങ്കിലും ഈ ബസുകൾ ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിവച്ചു. വിദ്യാർത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.
സെലെന്‍സ്കി ആവശ്യപ്പെട്ടാല്‍ രക്ഷപ്പെടുത്തും; യുകെ, യുഎസ് മനീറുകള്‍ കഠിന പരിശീലനത്തില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam